നുഴഞ്ഞുകയറുന്ന ഭീകരരെ കുഴിമാടത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ സേന കാത്തിരിക്കുകയാണെന്ന് കരസേനാ മേധാവി

single-img
26 September 2017

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ഭീകരരെ തുരത്താന്‍ ആവശ്യമെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്താന്‍ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ കുഴിമാടത്തിലേക്ക് അയയ്ക്കാന്‍ സൈന്യം തയാറാണ്. നിയന്ത്രണരേഖയ്ക്കു സമീപം ഭീകര ക്യാംപുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെനിന്നാണ് ഭീകരര്‍ നുഴഞ്ഞുകയറുന്നത്. അതിര്‍ത്തിയില്‍ എത്തുന്നവരെ ‘സ്വീകരിച്ച്’ രണ്ടരയടി താഴ്ചയില്‍ മണ്ണിലേക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ സേന കാത്തിരിക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ദേശീയ സുരക്ഷയ്ക്കായുള്ള നടപടികളെടുക്കാന്‍ കരുത്തും ശക്തിയുമുള്ള രാജ്യമാണ് ഇന്ത്യ. ഏതു പ്രതിസന്ധിയേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി.