സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്ന് മുഖ്യമന്ത്രി

single-img
26 September 2017

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമുണ്ട്. അതിനുശേഷം തുടര്‍ നടപടികളെക്കുറിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉള്ളതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ആദ്യം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടിക്കാഴ്ച പത്തുമിനിട്ട് നേരം നീണ്ടുനിന്നു.