മദീനയില്‍ നിന്നും ഹാജിമാരുമായി കേരളത്തിലേക്ക് തിരിച്ച വിമാനം ഒരുമണിക്കൂറിനു ശേഷം തിരിച്ചിറക്കി: വന്‍ ദുരന്തം ഒഴിവായി

single-img
26 September 2017

മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹാജിമാരുമായി കേരളത്തിലേക്ക് തിരിച്ച വിമാനം തകരാറുമൂലം തിരിച്ചിറക്കി. 300 ഓളം തീര്‍ത്ഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്. 10.10 ന് വിമാനം പറന്നുയര്‍ന്ന ശേഷം മുന്നിലുള്ള വിന്‍ഡോ പൊട്ടി അകത്തേക്ക് വായു തള്ളിക്കയറുകയായിരുന്നു.

വന്‍ അപകടം മനസിലാക്കിയ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. ഒരുമണിക്കൂര്‍ പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. വിമാനം ആകാശചുഴില്‍ പെട്ടതുപോലെ ആടിയുലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു. വന്‍ ദുരന്തമാണ് തലനാരിക്ക് വഴിമാറിയത്.

മദീന വിമാനത്താവളത്തില്‍ നിന്നും ഹാജിമാരെ രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തുമെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് നിര്‍വഹിച്ച 300 ഓളം തീര്‍ത്ഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്.