അംഗല മെര്‍ക്കല്‍ നാലാം തവണയും ജര്‍മന്‍ ചാന്‍സലര്‍

single-img
25 September 2017

ജർമനിയിൽ തുടർച്ചയായി നാലാമതും അംഗല മെർകൽ തന്നെ ഭരിക്കും. ജർമനയിൽ നടന്ന തിരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനത്തേക്ക് മത്സരിച്ച അംഗല മെർക്കൽ നാലാം തവണയും വിജയം നേടി പുതിയ ചരിത്രമെഴുതി. 33 ശതമാനം വോട്ട് നേടിയാണ് മെർക്കലിന്റെ പാർട്ടിയായ സി.ഡി.യു,​ സി.എസ്.യു സഖ്യം വിജയം നേടിയത്.

മധ്യ ഇടതുപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂൾസ് നേതൃത്വം നൽകുന്ന എസ്.ഡി.ക്ക് 21 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ‘പുത്തൻ നാസി’കളെന്നു വിശേഷിപ്പിക്കപ്പെടുന്ന തീവ്രവലതുപക്ഷക്കാരായ എ.എഫ്.ഡി 13 ശതമാനം വോട്ടും നേടി.

ആറുകോടി പത്തുലക്ഷം ജര്‍മന്‍കാരാണ് വോട്ടുചെയ്തത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം അംഗല മെര്‍ക്കലിന് അനുകൂലമായിരുന്നു. 2005ലാണ് അംഗല മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുന്നത്.മെർക്കലിന്റെ വിജയത്തിൽ ആയിരക്കണക്കിന് പേർ തെരുവകളിൽ ഇറങ്ങി ആഹ്ളാദനൃത്തം ചവിട്ടി.