ഇന്ത്യയുടെ മിസൈല്‍ രഹസ്യം അമേരിക്ക ചോര്‍ത്തിയതായി സ്‌നോഡന്റെ വെളിപ്പെടുത്തല്‍

single-img
21 September 2017

ഇന്ത്യന്‍ മിസൈല്‍ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യ ഏജന്‍സിയായ എന്‍എസ്എ ചോര്‍ത്തിയതായി കംപ്യൂട്ടര്‍ വിദഗ്ധന്‍ എഡ്വേര്‍ഡ് സ്‌ന്വോഡന്‍. 2005 ല്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അന്നുതന്നെ അമേരിക്കന്‍ സുരക്ഷ ഏജന്‍സി ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍.

2005 ജനുവരിയിലാണ് ഇത് ചോര്‍ത്തിതെന്ന് ദ ഇന്റര്‍സെപ്റ്റ് എന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 294 ലേഖനങ്ങളായി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അവസാന ലേഖനം കഴിഞ്ഞ സെപ്തംബറില്‍ പുറത്തിറങ്ങിയിരുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ മറ്റ് സംഘടനകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് സ്‌നോഡനായിരുന്നു. ഇതേത്തുടര്‍ന്ന് റഷ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് സ്‌നോഡന്‍ ഇപ്പോള്‍.