അധ്യാപകന് ക്ലാസിലെത്തിയത് കുടിച്ച് പൂസായി: വീഡിയോ വൈറല്‍
20 September 2017
കാണ്‍പൂരിലെ ബില്ഹാരൂരിലുള്ള നിവേദ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് ഈ അപമാനകരമായ സംഭവം നടന്നത്. അടിച്ചു പൂസായി തലയും കാലുമുറയ്ക്കാതെ ക്ലാസിലെത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ ഇയാള്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. ചിലര്‍ ചിരിക്കുകയും അധ്യാപകന്റെ തല നേരെ വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എഎന്‍ഐ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് വൈറലായത്.
#WATCH Kanpur: Head teacher at Govt primary school in Bilhaur's Nivada village comes to school in inebriated condition. pic.twitter.com/BvZSpZ6Q7y
— ANI UP (@ANINewsUP) September 19, 2017