കനത്ത മഴയില്‍ തിരുവനന്തപുരം നഗരം മുങ്ങി

single-img
7 September 2017

തിരുവനന്തപുരം: തലസ്ഥാന സഗരിയില്‍ കനത്ത മഴ തുടരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരവും ജില്ലയുടെ തീരപ്രദേശങ്ങളും ഏറെക്കുറെ വെള്ളത്തിലായി. രാവിലെ 10 മണിയ്ക്ക് ശേഷം ആരംഭിച്ച മഴ പിന്നീട് കനക്കുകയായിരുന്നു.

പ്രധാന കേന്ദ്രങ്ങളായ തമ്പാനൂരും കിഴക്കേകോട്ടയും അടക്കം വെള്ളത്തിലാണ്. വഞ്ചിയൂര്‍ ഉപ്പിലാംമൂട് പാലത്തിനരികില്‍ ബെന്‍സുള്‍പ്പെടെ വാഹനങ്ങള്‍ മുങ്ങിപ്പോയി. വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നഗരത്തിന് പുറമേ നെയ്യാറ്റിന്‍കര, കാട്ടാക്കട, വര്‍ക്കല, നെടുമങ്ങാട് മേഖലയിലും കനത്തമഴയുണ്ട്.

ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നില്‍ ‘തണ്ടര്‍ സ്‌റ്റോം’ ആണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.