ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

single-img
6 September 2017

ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്നു ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. മുംബൈ സ്വദേശിയായ പെണ്‍കുട്ടി 32 ആഴ്ച ഗര്‍ഭിണിയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാണ് കോടതി നടപടി. ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് കോടതി ഉത്തരവിട്ടിരുന്നു.

20 ആഴ്ചവരെയുള്ള ബ്രൂണമെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാവൂ എന്നാണ് നിയമം. എന്നാല്‍ പ്രസവത്തിലേക്ക് നീങ്ങാനുള്ള ആരോഗ്യ സ്ഥിതി പെണ്‍കുട്ടിക്കില്ലെന്ന ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്