ആരാധകരെ ഞെട്ടിച്ച് ബാത്ത്ടബ്ബില്‍ കുളിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലിട്ട് സെലീന ജെയ്റ്റ്‌ലി

single-img
6 September 2017

ആരാധകരെ ഞെട്ടിച്ച് വീണ്ടും സെലീന ജെയ്റ്റ്‌ലി. ഇത്തവണ ബാത്ത്ടബ്ബില്‍ കുളിക്കുന്നതിനിടെ നിറവയര്‍ കാണിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പ്രശസ്ത നടി എന്നതിലുപരി അമ്മ എന്ന നിലയിലാണ് സെലീന ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്ക് ശക്തി നല്‍കുന്നതാണ് തന്റെ ചിത്രമെന്നും, ഗര്‍ഭകാലത്ത് ശരീരം കാണാന്‍ ഭംഗി ഉണ്ടാവില്ല എന്ന് അവകാശപ്പെടുന്നവര്‍ ഇത് കാണണമെന്നും സെലീന പറയുന്നു. ഗര്‍ഭകാലത്ത് ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നാം ആസ്വദിക്കണമെന്നും സെലീന വെളിപ്പെടുത്തുന്നു.