ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിനെ കാണാനെത്തി

single-img
5 September 2017

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു. താത്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഗണേഷ് കുമാറിന്റെ സന്ദര്‍ശനം. ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹം ജയിലിലെത്തിയത്.

നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇടതുപക്ഷ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും എംപി ഇന്നസെന്റും ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുളള നിലപാട് സ്വീകരിച്ചതും വാര്‍ത്താസമ്മേളനത്തില്‍ അണിനിരന്നതും ഏറെ ചര്‍ച്ചയായിരുന്നു.

തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു. സംവിധായകന്‍ രഞ്ജിത്, നടന്മാരായ ജയറാം, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവര്‍ കഴിഞ്ഞ ദിവസം ദീലീപിനെ കാണാന്‍ എത്തിയിരുന്നു.