പ്രധാനമന്ത്രി റേഡിയോ പോലെ;പ്രധാനമന്ത്രി മോദി ചോദ്യങ്ങളെ ഭയപ്പെടുന്നെന്നും യോഗങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കുന്നില്ലെന്നും ബിജെപി എംപി

single-img
2 September 2017

ന്യൂഡൽഹി: പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നെന്നും പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന എംപിമാരുടെ യോഗത്തിൽ ആരെയും സംസാരിക്കാൻ അദ്ദേഹം അനുവദിക്കില്ലെന്നും ബിജെപി എംപി നാനാ പടോൾ.എംപിമാരുടെ യോഗങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുന്നത് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ല. എംപിമാരുടെ യോഗത്തിൽ ഒബിസി മന്ത്രാലയവും കർഷക ആത്മഹത്യയും സംബന്ധിച്ച വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി ദേഷ്യപ്പെട്ടുവെന്നും പടോല പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോറ്ട്ട് ചെയ്യുന്നു

കാർഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം, നികുതികൾ തുടങ്ങിയ വിഷയങ്ങളിൽ താൻ ചില നിർദേശങ്ങൾ നടത്തിയിരുന്നു. എന്നാൽ മോദി ദേഷ്യപ്പെടുകയും തന്നോട് സംസാരിക്കാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം ചോദിക്കുകയാണ് ചെയ്യുകയെന്നും പടോൾ പറഞ്ഞു.

മോദി പതിവായി പാർട്ടി എംപിമാരുടെ യോഗം വിളിക്കാറുണ്ടെങ്കിലും ആരെയും സംസാരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാത്രമാണു യോഗത്തില്‍ സംസാരിക്കാറുള്ളതെന്നും പടോൾ കുറ്റപ്പെടുത്തി.