പൊട്ടിയ കണ്ണാടി പോലെ സ്ക്രീന്‍ പൊട്ടിയ ഫോണും ഉപയോഗിക്കരുത്;പുലിവാലു പിടിച്ചതിനെക്കുറിച്ച് അജു വര്‍ഗീസ് പറയുന്നതിങ്ങനെ
1 September 2017
ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തതിന്റെ പേരില്‍ കേസില്‍പ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരണവുമായി അജു വര്‍ഗീസ് .ജീവിതത്തിലാദ്യമായാണ് പൊലീസ് കേസില്‍പ്പെടുന്നതെന്ന് നടന് അജുവര്‍ഗീസ് പറഞ്ഞു.
“പഴയ ആളുകള്‍ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്.” അജു പറയുന്നു
വനിതയ്ക്കു നല്കിയ അഭിമുഖത്തിലാണു താന്‍ പിടിച്ച പുലിവാലിനെക്കുറിച്ചുള്ള അജുവിന്റെ പ്രതികരണം.‘സുഹൃത്തിനെ പേരല്ലേ നമ്മള് വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും.’ അദ്ദേഹം പറഞ്ഞു.ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം തങ്ങള്‍ക്കൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.