പോരാട്ടം അവസാനിപ്പിച്ച് അനിത;നീറ്റിനെതിരേ സുപ്രീംകോടതിയെ സമീപിച്ച വിദ്യാര്‍ഥിനി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു

single-img
1 September 2017

ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലുള്ള അനിത എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. നേരത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അവസാനത്തെ അലോട്ട്മെന്റിലും അനിതയ്ക്ക് മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല.തന്റെ സ്വപ്നം തകര്‍ന്നതിലുള്ള മനോവിഷമത്തിലാണു അനിത ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.1200 ല്‍ 1176 മാര്‍ക്ക് വാങ്ങിയാണു അനിത പ്ലസ് ടു വിജയിച്ചത്.അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

 

അനിതയുടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്