നാടുകാണി വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു.

single-img
1 September 2017

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നാടുകാണി വനത്തിലാണ് മലമ്പുഴ കൊട്ടേക്കാട് സ്വദേശി ലത (48) മരിച്ചത്. കഴിഞ്ഞ ആറിന് വൈകിട്ട് ആറിനും ആറരയ്‌ക്കും ഇടയിൽ നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണു പശ്‌ചിമ ഘട്ടത്തിൽ പ്രവർത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലത (മീര) കൊല്ലപ്പെട്ടതായി മാവോയിസ്‌റ്റുകൾ ഇറക്കിയ പത്രികയിൽ പറയുന്നത്.

മൃതദേഹം ബന്ധുക്കളെയോ വിപ്ലവ പ്രസ്‌ഥാന പ്രവർത്തകരെയോ കാണിക്കാതെ സംസ്‌ക്കരിക്കേണ്ടി വന്നതിൽ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട് ഏതാനും ദിവസം മുന്‍പ് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല കമ്മിറ്റി വക്താവ് ഇതു സംബന്ധിച്ച്‌ പാര്‍ട്ടി അംഗങ്ങള്‍ക്കു കത്തയച്ചിരുന്നു. ഇവരുടെ മരണം പൊലീസും സ്ഥിരീകരിച്ചു.