ഐശ്വര്യ റായി മൊട്ടയടിച്ചോ ?

single-img
31 August 2017

ഐശ്വര്യ റായി മൊട്ടയടിച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ഐശ്വര്യ റായ് അവിടെ വച്ച് മൊട്ടയടിച്ചു എന്നാണ് വാര്‍ത്തകള്‍. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. ഒരു പ്രമുഖ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ ഐശ്വര്യ റായിയുടെ ചിത്രമാണ് എഡിറ്റ് ചെയ്ത് മൊട്ടയടിച്ചതായി പ്രചരിപ്പിച്ചത്. യഥാര്‍ത്ഥ ചിത്രമാണെന്ന് കരുതി പലരും ഇത് ഷെയര്‍ ചെയ്യുകയായിരുന്നു.