കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി

single-img
29 August 2017

നവമാധ്യമങ്ങൾ എല്ലായ്പ്പോഴും കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള ശ്രമങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതി. അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല.

ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചില മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.