കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

single-img
27 August 2017

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങളുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുവെന്ന രീതിയില്‍ ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന തന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.

വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ ധാരാളം വിവാഹം നടക്കുന്നു. അതില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍.ഐ.എയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.