തമിഴ് താരങ്ങള്‍ക്കിടയിലൂടെ കട്ട ലുക്കില്‍ മോഹന്‍ലാലിന്റെ എന്‍ട്രി

single-img
27 August 2017

ചെന്നൈ: ചെന്നൈയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ കിടിലന്‍ എന്‍ട്രി. ചെന്നൈ ആരാധകര്‍ ലാലേട്ടന്റെ മാസ് എന്‍ട്രിയെ നിറകൈയ്യടിയോടെയാണ് വരവേറ്റത്. തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ ചെന്നൈയില്‍ നടക്കുന്നതിനിടെയാണ് സംഭവം.

രജനികാന്ത്, സൂര്യ, ധനുഷ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, വിക്രം തുടങ്ങി തെന്നിന്ത്യയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ എല്ലാവരുടെയും മനം കവര്‍ന്ന് തനി മലയാളി ലുക്കില്‍ മീശപിരിച്ച് എത്തിയ മോഹന്‍ലാലിന്റെ എന്‍ട്രി എല്ലാവരുടെയും കൈയ്യടി നേടുകയായിരുന്നു.

ഭൂട്ടാന്‍ യാത്ര കഴിഞ്ഞുള്ള വരവില്‍ താടിയും മീശയുമായി കിടിലന്‍ ലുക്കിലാണ് മോഹന്‍ലാല്‍. ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയും ഓറഞ്ച് കരയുള്ള മുണ്ടുമണിഞ്ഞാണ് താരം എത്തിയത്.