ഖത്തര്‍ എയര്‍വെയ്‌സ് ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി

single-img
26 August 2017

ന്യൂഡല്‍ഹി: ജീവനക്കാരന്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യുആര്‍ 964 എന്ന വിമാനമാണ് ക്യാബിന്‍ ക്രൂ അംഗം തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രി ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയത്.

തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദില്‍ നിന്നും വിമാനം പിന്നീട് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ബാലിയിലേക്ക് പറന്നത്. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.