മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനം കുഴഞ്ഞുമറിയുന്നു

single-img
16 August 2017

 

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തെ വന്‍ പ്രതിസന്ധിയിലാക്കി സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍നിന്ന് രണ്ടു മാനേജ്മെന്റുകൾ പിന്‍മാറി. സംസ്ഥാന സർക്കാരുമായി കരാറിൽ ഏർപ്പെട്ടിരുന്ന മലപ്പുറം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്, കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ് എന്നിവയാണ് കരാറിൽനിന്ന് പിന്മാറിയത്.

 

ആരോഗ്യമന്ത്രി കെ.ക. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ മാനേജ്മെന്റ് പ്രതിനിധികൾ കരാറില്‍നിന്ന് പിന്‍മാറുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. രേഖാമൂലം ഇതിനുള്ള അപേക്ഷയും ഇവർ കൈമാറി. എന്നാൽ ഈ തീരുമാനത്തെ അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്.

 

കരാറിൽ ഏർപ്പെടാത്ത മെഡിക്കൽ കോളജുകൾക്ക് 11 ലക്ഷം രൂപ ഫീസ് വാങ്ങാൻ കോടതി അനുമതി നൽകിയതോടെയാണ് ഈ രണ്ടു മാനേജ്മെന്റുകളും കരാറിനെ കുറിച്ച് പുനർവിചിന്തനം നടത്തിയത്.