തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി

single-img
16 August 2017

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് കളക്ടര്‍മാരെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലാ കളക്ടര്‍മാരെയാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച തീരുമാനമെടുത്തു.

 

ശുചിത്വ മിഷന്‍ ഡയറക്ടറായിരുന്ന ഡോ. കെ വാസുകിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍. ലോട്ടറി ഡയറക്ടര്‍ എസ് കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു. ടി വി അനുപമയാണ് ആലപ്പുഴ കളക്ടര്‍.

പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും കോട്ടയം കളക്ടറായി നവ് ജ്യോക് ഖോസയെയും നിയമിച്ചു.