അഞ്ച് ദിവസങ്ങളിലായി 63 കുരുന്നുകൾ പിടഞ്ഞ് വീണു മരിച്ചത് യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച മണ്ഡലത്തിൽ;ആശുപത്രി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി

single-img
12 August 2017

 


ഗോരഖ്പുർ ∙ യുപിയിലെ ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് ദിവസങ്ങളിലായി കൊല്ലപ്പെട്ടത് ന​വ​ജാ​ത ശി​ശുവടക്കം 63 കുട്ടികൾ.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിനെയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെൻഡനെയും വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം ആശുപത്രി സന്ദർശിക്കും. അതേസമയം, നവജാത ശിശുക്കളടക്കമുള്ളവർ മരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു.
ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതാണ് മരണത്തിന് കാരണമെന്നാണ് വിവരം.പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം ദ്രവീകൃത ഓക്സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഓക്സിജന്‍ വിതരണം നിലയ്ക്കാന്‍ കാരണം വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള 67 ലക്ഷം രൂപ നല്‍കാത്തതാണെന്ന് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. നിയോനേറ്റല്‍, എന്‍സിഫ്ലൈറ്റിസ് വാര്‍ഡുകളിലാണ് ഉയര്‍ന്ന മരണസംഖ്യയുള്ളത്.

ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്ന് ബി.ആർ.ഡി മെഡിക്കൽ കോളജിൽ നവജാതശിശുക്കൾ മരിക്കാനിടയായ സംഭവത്തെത്തുർന്ന് വ്യാപക പ്രതിഷേധം യുപിയിൽ അരങ്ങേറുകയാണു. ദിവസങ്ങൾക്ക് മുമ്പാണ് മാരകരോഗങ്ങൾ തുടച്ചു നീക്കുന്നതിനുള്ള കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഓക്സിജൻ തീർന്നതിനാലല്ല മരണം സംഭവിച്ചതെന്നറിയിച്ച് ആരോഗ്യമന്ത്രിയും ആശുപത്രിഅധികൃതരും രംഗത്തെത്തി. ജില്ല മജിസ്ട്രേറ്റ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.