കാറുകള്‍ക്ക് വിലക്കുറവ്: സ്വാതന്ത്ര്യദിന ഓഫറുമായി കാര്‍ കമ്പനികള്‍
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വന്‍ ഓഫറുകളുമായി കാര്‍ കമ്പനികള്‍ രംഗത്ത്. ഹാച്ച്ബാക്കുകളും സെഡാനുകളുമാണ് ഓഫര്‍ വിലയില്‍ ലഭ്യമാക്കുന്നത്. എക്സ്ചേഞ്ച് ഓഫറിനൊപ്പം കാഷ് ഡിസ്കൗണ്ടുകളും വിവിധ കമ്പനികള്‍ നല്‍കുന്നുണ്ട്.
രാജ്യത്തെ മുന്‍നിര കാര്‍ കമ്പനികളിലൊന്നായ മാരുതി വിവിധ മോഡലുകള്‍ 10,000 രൂപ മുതല്‍ 30,000 രൂപ വരെ കുറവിലാണ് ലഭ്യമാക്കുന്നത്. ആള്‍ട്ടോ 800, കെ.10, സെലീറിയോ, വാഗണര്‍, സ്വിഫ്റ്റ്, എര്‍ട്ടിഗ, സിയാസ്, എസ്. ക്രോസ് എന്നിവയെല്ലാം ഓഫര്‍ വിലയില്‍ ലഭ്യമാകും.
വോക്സ്വാഗണ് പോളോ, അമിയോ, വെന്റോ എന്നീ മോഡലുകള്‍ക്ക് യഥാക്രമം 50,000, 50,000,70,00 രൂപ കുറവിലും ഹ്യൂണ്ടായ് ഇയോണ്‍, ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20, എക്സന്റെ്, ട്യൂസണ്‍, സാന്റേഫ എന്നീ മോഡലുകള്‍ക്ക് കാഷ് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസും നല്‍കുന്നുണ്ട്. ഹോണ്ട ബി.ആര്.വിയാണ് ഓഫര്‍ വിലയില്‍ ലഭ്യമാകുക. ടാറ്റ ബോള്‍ട്ട്, ഇന്‍ഡിഗോ, സെസ്റ്റ് എന്നിവക്കും വിലക്കുറവുണ്ട്.