ലാലേട്ടനെ ശബ്ദവിസ്മയമെന്ന് വിശേഷിപ്പിച്ച് നടന് ജയറാം
10 August 2017
മലയാളത്തിലെ നടനവിസ്മായ ലാലേട്ടനെ വാനോളം പുകഴ്ത്തി നടന് ജയറാം. മോഹന്‍ലാലിനെ ശബ്ദവിസ്മയമെന്നാണ് ജയറാം വിശേഷിപ്പിച്ചിരിക്കുന്നത്. ജയറാം അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റിലിന് ശബ്ദം നല്‍കിയത് ലാലേട്ടനാണ്.ലാലിന്റെ മാന്ത്രിക ശബ്ദമുള്ളതുകൊണ്ട് മാത്രമാണ് താന്‍ അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റായതെന്ന് ജയറാം പറയുന്നു.
”മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റാവാന്‍ കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. ആകാശമിഠായിയുടെ ക്രൂ അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക് യു ലാലേട്ടാ… താങ്ക് യു സോ മച്ച്. ആ മാജിക്കല്‍ വോയിസിന്.”ജയറാം തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.