നിങ്ങളുടെ പാന്‍ കാര്‍ഡുകള്‍ സാധുവാണോയെന്ന് എങ്ങനെ അറിയാം?

single-img
7 August 2017

ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി വ്യാജ പാന്‍ കാര്‍ഡുകളും ഒന്നിലധികം പാന്‍ കാര്‍ഡുകളുള്ളവരെയും കണ്ടെത്തി ആദായ നികുതി വകുപ്പ് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍. വ്യാജ രേഖകള്‍ നല്‍കി പാന്‍ എടുത്തവര്‍ നിയമ നടപടി നേരിടേണ്ടി വരികയും ചെയ്യും. നിങ്ങളുടെ പാന്‍ കാര്‍ഡ് ഇപ്പോഴും സാധുവാണോയെന്ന് എങ്ങനെ അറിയാമെന്നു നോക്കാം.

ഇതിനായി income tax efiling എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചതിനു ശേഷം ഹോം പേജിലെ ‘Know Your PAN’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം പേര്, ജനന തിയതി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. തുടര്‍ന്ന് മൊബലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ സൈറ്റില്‍ ചേര്‍ക്കുക.

നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണെങ്കില്‍ ഉടന്‍ ‘ആക്ടീവ്’ എന്ന് കാണിക്കും. ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം പാന്‍ ഉണ്ടെങ്കില്‍, കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും പുതിയ പേജ് തുറന്നുവരുകയും ചെയ്യുന്നതാണ്.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി ഇത്തവണ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ഐടി വകുപ്പ് നിര്‍ദേശിച്ചിരുന്നു. ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് 2017 ഡിസംബറോടെ അസാധുവാകും. കഴിഞ്ഞ ജൂലായ് മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.