ഇവനോ അധ്യാപകന്‍?: വിദ്യാര്‍ത്ഥിനികളെ ‘പഠിപ്പിക്കുന്നത് മടിയിലിരുത്തി’

single-img
6 August 2017

അസാം: വിദ്യാര്‍ത്ഥികള്‍ക്ക് സദാചാര ബോധം നല്‍കുന്നതില്‍ മാതൃകയാകേണ്ട അധ്യാപകന്‍ തന്നെ അത് ലംഘിക്കുമ്പോള്‍ എന്തായിരിക്കും അവസ്ഥ. എന്നാല്‍ അതാണ് അസമില്‍ സംഭവിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചും അടുത്തിടപഴകിയും ചിത്രങ്ങളെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുകയാണ് ഇവിടെ ഒരു അധ്യാപകന്‍.

ഈ അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളികത്തുകയാണ്. അസമിലെ ഹെയ്‌ലാകണ്ടി മോഡല്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ ഫൈസുദീന്‍ ലസ്‌കറാണ് വിദ്യാര്‍ത്ഥിനികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്ന തരത്തില്‍ ചിത്രങ്ങളെടുത്തത്. ക്ലാസില്‍ നിന്നു തന്നെയാണ് എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത്.

ഇതാദ്യമല്ല ഇയാള്‍ ഇത്തരത്തില്‍ വിവാദത്തിലാകുന്നത്. കുറച്ചു നാള്‍ മുന്‍പ് ഒരു സ്ത്രീയുടെ വസ്ത്രങ്ങള്‍ നീക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ കൈവിരലുകള്‍ ഛേദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളുമൊത്തുള്ള ചിത്രങ്ങളും പ്രചരിച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ ബാല സംരക്ഷണ സംഘടനകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായെത്തി. പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്തു വിട്ടയയ്ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍ക്കാരിനോട് ദേശീയ ബാലാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.