പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ പ്രതികളുടെ നഗ്നതാ പ്രദര്‍ശനം
പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലോക്കപ്പിനകത്ത് വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ പ്രതികളോട് ശാന്തരകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിനാണു പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരെ സ്റ്റേഷനില്‍ എത്തിച്ചത്. പ്രതികളെ ലോക്കപ്പിലേക്ക് മാറ്റിയതോട് കൂടിയാണ് പരാക്രമണങ്ങള്‍ തുടങ്ങിയത്.
ലഹരിയുടെ ഉന്മാദത്തില് പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു പ്രതികള്‍. പിന്നീട് അസഭ്യ വര്‍ഷവും തുടങ്ങി. ബഹളത്തിനൊടുവില്‍ ലോക്കപ്പിലെ പൈപ്പ് കണക്ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു. ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.