ഗവര്‍ണറുടെ നടപടിക്കെതിരെ കാനം: ‘സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല’

single-img
31 July 2017

തിരുവനന്തപുരത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ച ഗവര്‍ണര്‍ പി സദാശിവത്തിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയിരുന്നു. ഇന്നലെ രാവിലെ രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടത്. രാവിലെ പതിനൊന്നരയോടെയായിരുന്നു കൂടിക്കാഴ്ച്ച.

അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.