‘സ്രാവുകള്‍’ പിടിയിലായിട്ടില്ലെന്ന് വീണ്ടും പള്‍സര്‍ സുനി: ‘ഗൂഢാലോചനക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്’
നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവുകളുണ്ട്. കേസില്‍ ഇനിയും ആളുകള്‍ വഴിയെ വരുമെന്നും സുനി പറഞ്ഞു.
അരൂരിലെ ബൈക്ക് മോഷണ കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. ഗൂഢാലോചനക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്, വന്‍ സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു.
ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെയും പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനി മുന്‍പ് പ്രതികരിച്ചത്.
അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വിഐപിയോട് ചോദിക്കണമെന്നും സുനി പ്രതികരിച്ചിരുന്നു