ലെബനനില്‍ ഭീകരാക്രമണത്തില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലപ്പെട്ടു
23 July 2017
ബെയ്റൂട്ട്: ലെബനനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ അഹമ്മദ് അൽ-ഫ്ലിറ്റി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ലെബനനില്‍ ആഴ്സനല്‍ നഗരത്തില്‍ മേയറായിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ ഭീകരര്‍ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ഷെല്ലാക്രമണത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലെബനീസ് സായുധ സേനാവൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പരിക്കേറ്റ നിലയിലായിരുന്ന അഹമ്മദ് ഫ്ളിറ്റിയേയും ഒപ്പമുണ്ടായിരുന്നയാളെയും റെഡ്ക്രോസ് അംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പോകുംവഴിയാരുന്നു ഫ്ളിറ്റി ആക്രമണത്തിനിരയായത്.