ഇന്ത്യയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിയമവിധേയമാക്കുന്നു

single-img
16 July 2017

ദില്ലി: ഇന്ത്യയില്‍ ഓണ്‍ലൈന്‍ പന്തയങ്ങള്‍ നിയമവിധേയമാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കേന്ദ്രകായിക മന്ത്രാലയം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നീക്കങ്ങള്‍ തുടങ്ങിയതായി കായിക മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ സൂചനകള്‍ നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പന്തയ മദ്ധ്യസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു .

കരടുരേഖ തയ്യാറാക്കുന്നതിന് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചൂതാട്ടം നിയമ വിധേയമാക്കിയ ഇംഗ്ലണ്ടിലെ പ്രതിന്ധികളുമായും നിയമനിര്‍മ്മാണം സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ബ്രിട്ടനുമായി ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള സ്പോര്‍ട്സ് സെക്രട്ടറി ഇഞ്ചട്ടി ശ്രീനിവാസന്‍ ഒപ്പു വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഓണ്‍ലൈന്‍ ചൂതാട്ടരംഗത്തെ നാഴികക്കല്ലായിരിക്കും ഈ നീക്കം.