ദൈവത്തിന്റെ കൈ പതിഞ്ഞ കേസിൽ സ​ത്യം തെ​ളി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നടിയുടെ സഹോദരന്‍

single-img
10 July 2017

കൊ​ച്ചി: സ​ത്യം തെ​ളി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ കു​ടും​ബം. ദൈ​വ​ത്തി​ന്‍റെ കൈ ​പ​തി​ഞ്ഞ ഈ ​കേ​സി​ൽ നീ​തി ല​ഭി​ക്കു​മെ​ന്ന് ത​ങ്ങ​ൾ​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്നെ​ന്നും നടിയുടെ സഹോദരന്‍ ജയദേവ് ബാലചന്ദ്രന്‍. അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് കേ​സ് സി​ബി​ഐ​യ്ക്ക് വി​ട​ണ​മെ​ന്ന് പ​ല​രും പ​റ​ഞ്ഞ​പ്പോ​ഴും കേ​ര​ളാ പോ​ലീ​സി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് ഞ​ങ്ങ​ൾ ഉ​റ​ച്ചു നി​ന്ന​ത്. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ഞ​ങ്ങ​ളു​ടെ കൂ​ടെ നി​ന്ന മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളോ​ടും കേ​ര​ളാ പോ​ലീ​സി​നോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ജയദേവ് ബാലചന്ദ്രന്‍ പ്ര​തി​ക​രി​ച്ചു. ഫേസ്ബുക്കിലൂടെയാണ് ജയദേവ് പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

Thank God.

ദൈവത്തിൻ്റെ കൈ പതിഞ്ഞ ഈ കേസിൻ്റെ സത്യം തെളിഞ്ഞതിൽ സന്തോഷം . നീതി കിട്ടുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് CBI യ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ ഉറച്ചു നിന്നത് . ഈ കേസിൻ്റെ തുടക്കം മുതൽ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിൽക്കുകയും ഞങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത , ലോകം മുഴുവൻ പരന്നു കിടക്കുന്ന എൻ്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . സന്തോഷം .