‘കീമോ’ കാന്‍സറിന് പരിഹാരമല്ല; കീമോ ചെയ്യുന്നവരില്‍ കാന്‍സര്‍ വീണ്ടും വരാന്‍ സാധ്യതയെന്ന്‌ പഠനം

single-img
6 July 2017

കീമോ തെറാപ്പി ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ പടരാനും വീണ്ടും ആവര്‍ത്തിക്കാനും സാധ്യത ഉള്ളതായി പഠന റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഏവരെയും ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയിരിക്കുന്നത്. സ്താനാര്‍ബുധം ബാധിച്ചവര്‍ക്കടക്കം ആദ്യ മാര്‍ഗമെന്ന നിലയിലാണ് കീമോയ്ക്ക് വിധേയരാക്കുന്നത്.

എന്നാല്‍ ഇത് ഒരു ഹ്രസ്വകാല പരിഹാരം മാത്രമാണെന്നാണ് ന്യൂയോര്‍ക്കിലെ ഗവേഷകരുടെ കണ്ടെത്തല്‍. കീമോ ചെയ്താല്‍ ട്യൂമറുകള്‍ ചുരുങ്ങുമെങ്കിലും അതേസമയം തന്നെ ട്യൂമറുകള്‍ ബ്ലഡ് സിസ്റ്റത്തിലേക്ക് പടരുമെന്നും ഇതോടെ കാന്‍സര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നുമാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പൊതുവെ ചികിത്സിച്ചാല്‍ ഭേദമാകാന്‍ ബുദ്ധിമുട്ടുള്ള രോഗമാണ് കാന്‍സറെന്നിരിക്കെ ഇത് മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നാല്‍ മരണം ഉറപ്പിക്കാവുന്ന സ്റ്റേജ് 4 ലേക്ക് എത്തിച്ചേരുമെന്ന് ഗവേഷകര്‍ പറയുന്നു.

കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികളുടെ ട്യൂമറുകളുടെ ഗതിയെ കുറിച്ച് മികച്ച നിരീക്ഷണം നടത്താന്‍ സാധിച്ചതായി ഇന്നലെ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ ഓഥറായ ഡോയജോര്‍ജ് കരാഗിയാനിസ് വെളിപ്പെടുത്തുന്നു. ചെറിയ രീതിയില്‍ ട്യൂമറുള്ളവര്‍ക്ക് കീമോ കൊടുത്തതിനു ശേഷം അതേ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക്് വ്യാപിക്കുന്നതായി തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് തന്നെ കീമോ നല്‍കുന്നതിന് പകരം ഓപ്പറേഷന്‍ നടത്തി പിന്നീട് കീമോ തെറാപ്പി നിര്‍വഹിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

പക്ഷെ ഈ പഠനങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ ക്യാന്‍സര്‍ ബാധിച്ചാല്‍ കീമോ തെറാപ്പി നല്‍കുന്നതു രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലേക്ക് തള്ളി വിടുമെന്ന് വാദിച്ച മലയാളി വൈദികന്‍ നമ്മുടെ ഇടയിലുണ്ട്. മോഹനന്‍ വൈദ്യര്‍. ഏതെങ്കിലും രോഗിക്ക് കീമോ ചെയ്യുമ്പോള്‍ അത് ഒരു മനുഷ്യനെ കൊല്ലുന്നതിന് സമാനമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ വൈദ്യന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കീമോ നല്‍കിയ വ്യക്തിക്ക് തന്നെ വീണ്ടും ബ്ലഡ് ക്യാന്‍സര്‍ ഉണ്ടാകുമെന്നായിരുന്നു വൈദ്യരുടെ മുന്നറിയിപ്പ്. കീമോ നല്‍കിയ ശേഷം അഞ്ച് വര്‍ഷത്തിലധികം ജീവിക്കുന്ന ക്യാന്‍സര്‍ രോഗികള്‍ കുറവാണെന്നും വൈദ്യര്‍ പറഞ്ഞിരുന്നു. ക്യാന്‍സര്‍ മാത്രമല്ല കീമോ തെറാപ്പി മൂലം ശരീരം ആകമാനം നശിക്കുമെന്നും അദ്ദേഹം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതായത് ഇത് നല്‍കിയ ശേഷം കണ്ണിന്റെ കാഴ്ച ശക്തി കുറയുമെന്നും തലമുടി കൊഴിയുമെന്നും ആര്‍ത്തവവിരാമം സ്ത്രീകളില്‍ സംഭവിക്കുമെന്നും വൈദ്യര്‍ പറയുന്നു.

ഇതുകൂടാതെ എല്ലുകള്‍ക്ക് ബലംകുറയുമെന്നും വൃക്കകള്‍ തകരുമെന്നും കരള്‍ നശിപ്പിക്കുമെന്നും വൈദ്യര്‍ മുന്നറിയിപ്പേകുന്നു. ക്യാന്‍സര്‍ എന്നത് മാറാരോഗമല്ലെന്നും വിഭൂതിയും അര്‍ബുദവുമാണ് കാന്‍സര്‍ എന്ന പേരില്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇവ രണ്ടിനേയും നിസ്സാരമായ മരുന്നുകള്‍ നല്‍കി സുഖപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

കാന്‍സര്‍ എന്നത് മരുന്നു മാഫിയ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും വൈദ്യര്‍ വാദിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ മരുന്നു കച്ചവടത്തിന് വൈദ്യര്‍ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ മാഫിയ വൈദ്യര്‍ക്കും കുടുംബത്തിനും നേരെ ഭീഷണിയുമായി എത്തിയതോടെ ഇദ്ദേഹം ചികിത്സ അവസാനിപ്പിക്കുകയായിരുന്നു. എന്തൊക്കെയായാലും ന്യൂയോര്‍ക്കിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ വൈദ്യരുടെ നിലപാടുകള്‍ക്ക് പിന്തുണയേകിയിരിക്കുകയാണ്. പുതിയ കണ്ടെത്തല്‍ ആഗോളതലത്തില്‍ കാന്‍സര്‍ ചികിത്സയില്‍ മാറ്റം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യരും ന്യൂയോര്‍ക്കിലെ ഗവേഷകരും.