പള്‍സറിന്റെ ചൂണ്ടയില്‍ സ്രാവുകള്‍ കൊത്തുമോ ?; രണ്ടു ദിവസത്തിനകം അറിയാമെന്ന് വീണ്ടും സുനി

single-img
5 July 2017

നടിയെ ആക്രമിച്ച കേസിലെ സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്ത് വരുമെന്ന് പള്‍സര്‍ സുനി. താനിപ്പോള്‍ ചൂണ്ടയിലാണെന്നും സുനി പറഞ്ഞു. സ്രാവുകള്‍ എപ്പോള്‍ പുറത്തുവരുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുനി. അതേസമയം കാക്കനാട് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനിയെ കോടതി അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

എട്ട് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി അഞ്ച് ദിവസം അംഗീകരിക്കുകയായിരുന്നു. സുനിയെ കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച്‌ തെളിവെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡി അപേക്ഷ അംഗീകരിക്കണമെന്നുമായിരുന്നു പോലീസിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ സംഭവത്തിന് ശേഷം കോയന്പത്തൂരിലും ഒളിവില്‍ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അവിടെ എത്തിച്ച് പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്.