500 രൂപയ്ക്ക് 4ജി ഫീച്ചര്‍ ഫോണുമായി ജിയോ: പുതിയ ഫോണ്‍ ഉടന്‍

single-img
5 July 2017

മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. 500 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണ്‍ പുറത്തിറക്കുന്നത് പ്രഖ്യാപിക്കുക.

വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയിലെത്തും. അതിനിടെ കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ ഓഫറിന്റെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ താരിഫ് പ്ലാന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.