ജിഎസ്ടി: സോപ്പ്, സോപ്പുപൊടി തുടങ്ങിയ ഉത്പന്നങ്ങളുടെ വിലകുറച്ചു

single-img
4 July 2017

ന്യൂഡല്‍ഹി: ജിഎസ്ടി നിലവില്‍ വന്നതോടെ എഫ്എംസിജി കമ്പനികള്‍ ഉത്പന്ന വിലകളില്‍ കുറവ് വരുത്തിത്തുടങ്ങി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പതജ്ഞലി, ഐടിസി, മാരികോ തുടങ്ങിയ സ്ഥാപനങ്ങളാണ് കുറയുന്ന നികുതിക്കനുസരിച്ച് ഉത്പന്ന വില കുറക്കാന്‍ തയ്യാറെടുക്കുന്നത്.

സോപ്പ്, സോപ്പുപൊടി തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കുറവ് വരുത്തി. അലക്ക് സോപ്പായ 250 ഗ്രാം റിന്‍ ബാറിന് 18 രൂപയില്‍നിന്ന് 15 രൂപയായി കുറക്കുകയും 95 ഗ്രാം വരുന്ന സര്‍ഫ് എക്‌സല്‍ ബാറിന്റെ തൂക്കം 105 ഗ്രാമായി വര്‍ധിപ്പിച്ച് വില പത്ത് രൂപയായി നിലനിര്‍ത്തുകയും ചെയ്തു. ഉത്പന്നത്തിന്റെ വില കുറയ്ക്കുകയോ വിലകൂട്ടാതെ തൂക്കം വര്‍ധിപ്പിക്കുകയോ ആണ് ചെയ്യുന്നത്.

നിത്യോപയോഗ സാധനങ്ങളായ കുളി സോപ്പ്, ഹെയര്‍ ഓയില്‍, സോപ്പുപൊടി, സോപ്പ്, ടിഷ്യുപേപ്പര്‍, നാപ്കിന്‍ തുടങ്ങിയവ 18 ശതമാനം നികുതി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.