നടിയെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ചത് 49 മിനിറ്റ്: പോലീസിന് ലഭിച്ചത് എഡിറ്റ് ചെയ്ത 3 മിനിറ്റിന്റെ ആറു ക്ലിപ്പുകള്‍

single-img
4 July 2017

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ട്. നടി വാഹനത്തില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് വിവരം. പള്‍സര്‍ സുനി എഡിറ്റ് ചെയ്ത് മൂന്ന് മിനിട്ടുള്ള ആറ് ക്ലിപ്പുകളിലായി ഒരു മെമ്മറി കാര്‍ഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലബോറട്ടറിയില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതിനിടയില്‍ ആക്രമണമുണ്ടായ സമയത്ത് നടി ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്ന് പള്‍സര്‍ സുനിയുടെ ഡിഎന്‍എ കണ്ടെത്തി. നടി ധരിച്ചിരുന്ന വസ്ത്രം പൊലീസ് തിരുവനന്തപുരത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഞായറാഴ്ച പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ദൃശ്യം ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്‍സര്‍ സുനിയെ അറിയില്ലെന്ന് നടന്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് കളവാണെന്നും തെളിഞ്ഞു. രണ്ട് ദിവസത്തോളം തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനി ഡ്രൈവറായി ഉണ്ടായിരുന്നു. ഇവിടെ വെച്ച് നടനുമായി ആശയവിനിമയം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.