നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രമുഖ നടിയുടെ കയ്യില്‍?; പ്രമുഖനടി ഊരാക്കുടുക്കില്‍

single-img
4 July 2017

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന. കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ ശേഷിക്കുന്ന ഭാഗം മലയാള സിനിമയിലെ ഒരു യുവനടിയുടെ പക്കലാണ് എന്നുള്ളതിന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വാര്‍ത്തകള്‍ വരുന്നത്.

കൊച്ചിയില്‍ തമ്മനത്തുള്ള ഈ നടിയുടെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുമെന്ന് വാഹനത്തില്‍ വച്ച് പള്‍സര്‍ സുനി നടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെന്നും വിവരമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രമുഖ നടിയുടെ പങ്ക് ബോദ്ധ്യമായ അന്വേഷണസംഘം തുടക്കത്തില്‍തന്നെ ഇവരെ ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. അന്ന് പൊലീസ് തലപ്പത്തുണ്ടായിരുന്നയാളാണ് ഈ നീക്കം തടഞ്ഞത്. എന്നാല്‍ അന്വേഷണം മുറുകിയതോടെ ഈ യുവ നടിയെ അടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഓടുന്ന വാഹനത്തില്‍ വെച്ച് പ്രതി സുനി നടിയെ ക്രൂരമായ പീഡനത്തിനിരയാക്കുന്ന 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. നടി വാഹനത്തില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തതയുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് എടുക്കുകയായിരുന്നുവെന്നാണ് വിവരം.

പള്‍സര്‍ സുനി എഡിറ്റ് ചെയ്ത് മൂന്ന് മിനിട്ടുള്ള ആറ് ക്ലിപ്പുകളിലായി ഒരു മെമ്മറി കാര്‍ഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലബോറട്ടറിയില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി.

ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതിനിടയില്‍ ആക്രമണമുണ്ടായ സമയത്ത് നടി ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്ന് പള്‍സര്‍ സുനിയുടെ ഡിഎന്‍എ കണ്ടെത്തി. നടി ധരിച്ചിരുന്ന വസ്ത്രം പൊലീസ് തിരുവനന്തപുരത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.