സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി എഡിജിപി ബി സന്ധ്യ; ‘ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയത് എല്ലാവരും ചേര്‍ന്ന്’

single-img
4 July 2017

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എഡിജിപി ബി സന്ധ്യ. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കയച്ച കത്തിലാണ് സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് സന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയതു എല്ലാവരും ചേര്‍ന്നാണെന്നും സന്ധ്യ കത്തില്‍ വിശദമാക്കുന്നു.

കേസിന്റെ അന്വേഷണ വിവരങ്ങള്‍ ഡിജിപി സെന്‍കുമാറിനെ കൃത്യമായി അറിയിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ തലവനായ ഐജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും നടപടികളും തെളിവുകളും കൂട്ടായി ആലോചിച്ച് വേണമെന്നും വ്യക്തമാക്കി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.