”മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു, അവന്‍ ഉണ്ടായിരുന്നെങ്കില്‍…”;നാദിര്‍ഷയുടെ എഫ്ബി പോസ്റ്റ്

single-img
3 July 2017

തിരുവനന്തപുരം: തന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണി ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നുവെന്ന് സംവിധായകന്‍ നാദിര്‍ഷ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നാദിര്‍ഷയുടെ പരാമര്‍ശം.

നടന്‍ ദിലീപിനൊപ്പം കലാഭവന്‍ മണിയുടെ മൃതദേഹത്തിന്റെ അരികില്‍ നില്‍ക്കുന്ന ചിത്രത്തോടുകൂടിയാണ് നാദിര്‍ഷായുടെ കുറിപ്പ്. മണി മരിച്ചതോര്‍ക്കാതെ താന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയതായും നാദിര്‍ഷ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.