കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമത്തിനു പിന്നില്‍ ആര്‍എസ്എസുകാരെന്ന് സിപിഎം

single-img
3 July 2017

കണ്ണൂര്‍ തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ എരഞ്ഞോളി സ്വദേശി ശ്രീജന്‍ ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ശ്രീജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രമ്യയുടെ ഭര്‍ത്താവാണ് ശ്രീജന്‍. ആര്‍എസ്എസുകാരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.