ജിഎസ്ടിക്കെതിരെ മോദിയുടെ നാട്ടില്‍ വന്‍ പ്രതിഷേധം; വസ്ത്രവ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

single-img
3 July 2017

അഹമ്മദാബാദ്: ജി.എസ്.ടിയ്‌ക്കെതിരെ ഗുജറാത്തില്‍ വന്‍ പ്രതിഷേധം. ജി.എസ്.ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിലെ വസ്ത്രവ്യാപാരികള്‍ സമരം പ്രഖ്യാപിച്ചു. ജി.എസ്.ടി പിന്‍വലിക്കുന്നതുവരെ കടകളടച്ചു സമരം ചെയ്യുമെന്നാണ് വസ്ത്രവ്യാപാരികള്‍ അറിയിച്ചിരിക്കുന്നത്. വസ്ത്രവ്യാപാരികള്‍ക്കു പുറമേ തുണിയുല്‍പാദകരും സമരത്തില്‍ പങ്കാളികളാവും. ഇവരുടെ നിലപാട് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ നാലുദിവസമായി കടകളടച്ചു ഇവര്‍ സമരത്തിലാണ്. എന്നാല്‍ നികുതി പിന്‍വലിക്കില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട്. ഈ മേഖലയ്ക്ക് ഒരു തരത്തിലുമുള്ള ഇളവും നല്‍കാനാവില്ലെന്നു ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ വ്യക്തമാക്കി. അഞ്ചുശതമാനം നികുതിയെന്നതില്‍ ഒരു മാറ്റവും വരുത്തില്ല. നാളിതുവരെ നികുതിയിനത്തില്‍ ഒന്നും നല്‍കിയിട്ടില്ലെന്നാണു വസ്ത്രവ്യാപാരികളുടെ അവകാശവാദം.