പ്രണയ നായകനായി ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്: ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം

single-img
3 July 2017

നവാഗത സംവിധായകനായ ദേശിങ്ക് പെരിയസ്വാമി ഒരുക്കുന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വീണ്ടും തമിഴിലെത്തുന്നു. പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ റൊമാന്റിക് ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് എന്ന യുവാവിന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുക. സുഹൃത്തുക്കള്‍ സിദ്ധ് എന്ന് വിളിക്കുന്ന സിദ്ധാര്‍ഥ് സറ്റൈലിഷ് ഗെറ്റപ്പിലാണ് എത്തുന്നത്.

മറ്റ് തമിഴ് ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി ഹീറോയിക് ഇലമെന്റ്‌സും ദുല്‍ഖറിന്റെ ഈ സിനിമയ്ക്ക് ഉണ്ട്. സംവിധായകന്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്തമാസം ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും പുരോഗമിക്കുക.

ഈ ചിത്രത്തിന് ശേഷം മറ്റൊരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ കൂടി ദുല്‍ഖര്‍ നായകനാകും. മലയാളത്തില്‍ ബിജോയ് നമ്പ്യാരുടെ സോളൊ, ലാല്‍ ജോസിന്റെ ഒരു ഭയങ്കര കാമുകന്‍, സോബിന്‍ ഷഹീറിന്റെ പറവ തുടങ്ങിയവയാണ് വരാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.