പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ അപേക്ഷാ ഫോം പുറത്തിറക്കി

single-img
2 July 2017

ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ ഒരുപേജുള്ള അപേക്ഷാഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കി. ഓണ്‍ലൈന്‍, എസ്.എം.എസ് സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പുതിയതായി പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടവര്‍ക്കും ജൂലായ് ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷാ ഫോറത്തില്‍ നല്‍കേണ്ട വിവരങ്ങള്‍:

1.പാന്‍ നമ്പര്‍ 2. ആധാര്‍ നമ്പര്‍ 3. പാന്‍ കാര്‍ഡിലെയും ആധാറിലെയും പേരുകള്‍ 4. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ആധാര്‍ നമ്പര്‍ മറ്റൊരു പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനായി നല്‍കിയിട്ടില്ലന്ന ഒപ്പോടുകൂടിയ പ്രസ്താവന 5. അപേക്ഷയില്‍ നല്‍കിയതല്ലാതെ രണ്ടാമതൊരു പാന്‍ കാര്‍ഡ് ഇല്ലെന്ന ഒപ്പോടുകൂടിയ മറ്റൊരു പ്രസ്താവന.

ഇത് കൂടാതെ ആധാര്‍ സാധുവാക്കുന്നതിനായി നല്‍കുന്ന വ്യക്തി വിവരങ്ങളുടെ പൂര്‍ണ സുരക്ഷയും രഹസ്യ സ്വഭാവവും സംരക്ഷിക്കെപ്പടുമെന്ന് ഉറപ്പാക്കുമെന്ന പ്രസ്താവനയും അപേക്ഷയില്‍ ഒപ്പിട്ടുനല്‍കണം. ആധാര്‍, പാന്‍ നല്‍കുന്ന ഏജന്‍സികള്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പിഴ ചുമത്തുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. www.incometaxindiaefiling.gov.in എന്ന വെബസൈറ്റ് വഴിയോ 567678 അല്ലെങ്കില്‍ 56161 എന്നീ നമ്പറുകളില്‍ എസ്.എം.എസ് അയച്ചോ ആധാറും പാനും ബന്ധിപ്പിക്കാം.