പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചതിനു പിന്നില്‍ വന്‍ ഗൂഡാലോചന: വിഷ്ണുവിനെ പ്രതിചേര്‍ത്തു

single-img
2 July 2017


കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചതിനു പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് പോലീസ്. കേസില്‍ സഹതടവുകാരനായ വിഷ്ണുവിനെയും പോലീസ് പ്രതിച്ചേര്‍ത്തു. ഗൂഡാലോചനക്കേസില്‍ ആറു പേര്‍ക്കൊപ്പമാണ് വിഷ്ണുവിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. വിഷ്ണു ഉള്‍പ്പെടെയുള്ളവര്‍ ഗൂഡാലോചന നടത്തി ജയിലില്‍ ഫോണ്‍ എത്തിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍.

വിഷ്ണുവിനെ കൂടാതെ കോട്ടയം സ്വദേശി സുനില്‍കുമാര്‍, ജിന്‍സണ്‍, രാമമംഗലം സ്വദേശി സനല്‍ പി മാത്യൂ, ഏലൂര്‍ സ്വദേശി മഹേഷ് എന്നിവരാണ് പ്രതികള്‍. ജിന്‍സണ്‍ സനല്‍ മഹേഷ് ,സുനില്‍ എന്നിവര്‍ ജാമ്യത്തിലറിങ്ങിയ ശേഷമായിരുന്നു ഫോണ്‍ എത്തിക്കാന്‍ ഗൂഡാലോചനയുമായി മുന്നോട്ട് പോയത്.

മറൈന്‍ഡ്രൈവിലെ കടയില്‍ നിന്ന് വാങ്ങിയ ഷൂസ് മുറിച്ച് മൊബൈല്‍ ഫോണും സിം കാര്‍ഡും അതിനുള്ളിലാക്കി ജയിലിലേക്ക് കടത്തുകയായിരുന്നു. എന്നാല്‍ ജയില്‍ സൂപ്രണ്ട് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ വിഷ്ണുവിന്റെ പേര് ചേര്‍ത്തിരുന്നില്ല. കഴിഞ്ഞ ദിവസം പേരു ചേര്‍ത്ത സാഹചര്യത്തില്‍ വിഷ്ണുവിനെയും പിന്നീട് പ്രതി ചേര്‍ക്കുകയായിരുന്നു.