ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറച്ചു; ഹീറോ ബൈക്കുകളുടെ വില 4000 രൂപവരെ കുറഞ്ഞു

single-img
2 July 2017


ന്യൂഡല്‍ഹി: ജി.എസ്.ടിയുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറച്ചു. ബൈക്കുകളുടെ വിലയില്‍ 1,800 രൂപ വരെ കുറവാണ് ഹീറോ വരുത്തിയിരിക്കുന്നത്. 400 രൂപ മുതല്‍ 1,800 രൂപ വരെയുടെ കുറവാണ് വിവിധ മോഡലുകള്‍ക്ക് കുറവ് വരുത്തിയിരിക്കുന്നതെന്ന് ഹീറോ അറിയിച്ചു.

ബൈക്കുകളുടെ വിലയില്‍ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ചില സംസ്ഥാനങ്ങളിലെ കമ്പനിയുടെ ചില മോഡലുകള്‍ക്ക് 4,000 രൂപയുടെ വരെ കുറവുണ്ടെന്നും ഹീറോ വ്യക്തമാക്കി.