സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് മരിച്ചത് മൂന്ന് പേര്‍; ഡെങ്കിപ്പനിയും പിടിമുറുക്കുന്നു

single-img
2 July 2017

സംസ്ഥാനത്ത് പനിമരണങ്ങള്‍ തുടരുന്നു. പനി ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഇന്ന് പനിമരണം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി വീണ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാണ് മരണകാരണമെന്ന് സംശയിക്കുന്നു.

പാലക്കാട് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആഷി ജോണും ഒറ്റപ്പാലം കീഴൂര്‍ സ്വദേശി സിദ്ധിഖുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ 885 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 16 പേര്‍ക്ക് എലിപ്പനിയാണെന്നും സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് പനി ബാധിതര്‍ കൂടുതല്‍. 3700 പേരിലധികം. മഴ ശക്തമായതോടെയാണ് പനി ബാധിതരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.