‘അമ്മ’യെ വിമര്‍ശിച്ച് നടി രഞ്ജിനി; ‘അമ്മ’യില്‍ തീരുമാനങ്ങളെല്ലാം എടുക്കുന്നത് ‘അച്ഛന്മാര്‍’

single-img
1 July 2017

താരസംഘടനയായ അമ്മക്കെതിരെ നടി രഞ്ജിനി. പേര് ‘അമ്മ’ എന്നാണെങ്കിലും അവിടെ പ്രധാന പദവികളിലൊക്കെയുള്ളത് ‘അച്ഛന്മാരാണെ’ന്നും തീരുമാനങ്ങളൊക്കെ അവരുടേതാണെന്നും രഞ്ജിനി കുറ്റപ്പെടുത്തുന്നു. സ്ത്രീസമത്വം എന്ന ഒന്ന് മലയാള ചലച്ചിത്രലോകത്തില്ല. ഇക്കാര്യത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു. പുതിയ വനിതാസംഘടന രംഗത്തുവന്നപ്പോള്‍ പ്രതീക്ഷ തോന്നിയിരുന്നുവെന്നും എന്നാല്‍ മീറ്റിംഗുകളില്‍ ആളുകള്‍ സ്ഥിരമായി പങ്കെടുക്കുന്നുപോലുമില്ലെന്നും രഞ്ജിനി കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ അഭിപ്രായ പ്രകടനം.