റവന്യുവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി; മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം

single-img
1 July 2017

തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുകിട കൈയേറ്റക്കാര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അവരോട് അനുഭാവപൂര്‍വമായ സമീപനം വേണമെന്നും സര്‍വകക്ഷിയോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി സംഘത്തിന്റെ നിവേദനപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയും നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ പരാതി മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. പ്രദേശിക നേതാക്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല. മറ്റ് പരിപാടികള്‍ മൂലണാണ് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതെന്ന് റവന്യൂമന്ത്രി പറഞ്ഞു. യോഗം അപ്രധാനമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സിപിഎമ്മുമായി അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.