മൂന്നാര്‍: യോഗ തീരുമാനം അനുസരിച്ചല്ല നിയമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടതെന്ന് കാനം

single-img
1 July 2017

കോട്ടയം: മുന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം എന്തിനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യോഗം ചേരുന്നതില്‍ കുഴപ്പമില്ല. അതില്‍ പെങ്കടുക്കേണ്ടവര്‍ക്ക് അതാകാം. യോഗ തീരുമാനം അനുസരിച്ചല്ല നിയമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടതെന്നും കാനം പറഞ്ഞു.

ഹൈക്കോടതിയിലുള്ള പ്രശ്‌നത്തില്‍ യോഗം കൊണ്ടു കാര്യമില്ല. ഒരു സ്ഥലം ഒഴിപ്പിക്കാന്‍ നോട്ടിസ് നല്‍കി. ഇനി അതു റദ്ദാക്കാന്‍ പറ്റില്ല. ചൊവ്വാഴ്ച ഹൈക്കോടതിയില്‍ എന്തു നിലപാടറിയിക്കുമെന്നും കാനം ചോദിച്ചു. പ്രോഗ്രസീവ് ഫെഡറേഷന്‍ ഓഫ് കോളജ് ടീച്ചേഴ്‌സിന്റെ പഠനക്യാംപില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മുന്നാര്‍ വിഷയത്തില്‍ സി.പി.എം–സി പി ഐ ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.